കൊച്ചി: രാജ്യങ്ങൾ തമ്മിലും മനുഷ്യർ തമ്മിലുമുള്ള സകലപോരാട്ടങ്ങളും അവസാനിക്കപ്പെടാനും അതുവഴി ഈ ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടാനും ഈസ്റ്റർ ആചരണം സഹായിക്കണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
ലോകം എന്നും കാംക്ഷിക്കുന്ന സനാതന സമാധാനത്തിന്റെ മഹിമയെക്കുറിച്ചും ഈസ്റ്റർ വിളിച്ചുപറയുന്നുണ്ടെന്നും ഡോ. കളത്തിപ്പറമ്പിൽ പറഞ്ഞു.